***********WE CONGRATULATE ALPHA BABU WHO GOT A+ FOR ALL SUBJECTS ***********

പരിസ്ഥിതി ദിനാഘോഷം

വാഴൂര്‍ എന്‍ എസ്സ് എസ്സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്ക്കീമും വാഴൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൊടുങ്ങൂരില്‍ കാഞ്ഞിരപ്പള്ളിഎം എല്‍ എ, ഡോ:എന്‍ ജയരാജ്‌ വൃക്ഷത്തൈ നടുന്നു.

SCHOOL TOPPERS:

ഈ വര്‍ഷത്തെ +2 പരീക്ഷയില്‍ സയന്‍സ് വിഭാഗത്തില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച അനഘാ സുരേന്ദ്രനും ഹുമാനിറ്റീസ് വിഭാഗത്തില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച രാഹുല്‍ പി.എസ്സ് ഉം.സ്കൂളിന് മികച്ച വിജയം നല്‍കിയ എല്ലാ കുട്ടികള്‍ക്കും ആശംസകള്‍.

അഭിനന്ദനങ്ങള്‍


പി.ടി.എ. ജനറല്‍ബോഡി യോഗം

വാഴൂര്‍ എസ്സ്.വി.ആര്‍.വി.എന്‍.എസ്സ്.എസ്സ്.ഹയര്‍സെക്കണ്ടറി സ്കൂളിലെ ഈ വര്‍ഷത്തെ പി.ടി.എ. ജനറല്‍ബോഡി യോഗം 30/8/2013 നു,വാഴൂര്‍ എന്‍.എസ്സ് എസ്സ് കോളേജ് പ്രിന്‍സിപ്പല്‍ ശ്രീ മുരളീവല്ലഭന്‍ ഉത്ഘാടനം ചെയ്തു.ശ്രീ കെ.എന്‍ .രവീന്ദ്രനാഥന്‍ അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ദേവിജ സ്വാഗതം ആശംസിച്ചു.കോട്ടയം ജില്ല പഞ്ചായത്ത്‌ മെംബര്‍ ശ്രീ ടി.കെ.സുരേഷ്കുമാര്‍,വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി ഷാനിധാ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സ്കൂള്‍ ഹെഡ് മിസ്ട്രെസ്സ് വാര്‍ഷിക റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ കൂടിയായ ശ്രീ ടി.കെ.സുരേഷ്കുമാറിനെ സ്കൂളിന്റെ പുതിയ പി.ടി.എ.പ്രസിഡന്‍റ് ആയി തിരഞ്ഞെടുത്തു.

സ്വാതിന്ത്ര ദിനാഘോഷം


ഈ വര്‍ഷത്തെ സ്വാതിന്ത്രദിനാഘോഷം സമുചിതമായി നമ്മുടെ സ്കൂളില്‍ ആഘോഷിച്ചു.രാവിലെ സ്കൂള്‍ പ്രിന്‍സിപ്പാളും ഹെഡ്മിസ്ട്രെസ്സും ചേര്‍ന്ന് ദേശീയ പതാക ഉയര്‍ത്തി.തുടര്‍ന്ന് നടന്ന സമ്മേളനം വാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ തോമസ്‌ വെട്ടുവേലി ഉത്ഘാടനം ചെയ്തു.സ്കൂള്‍ പി.ടി.എ.പ്രസിഡന്‍റ്ഉം പഞ്ചായത്ത്‌ മെമ്പറും ആയ ശ്രീ രവീന്ദ്രന്‍നാഥന്‍ നായര്‍ സ്വതിത്ര ദിന സന്തേശം നല്‍കി.വാഴൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ ശ്രീ കെ.പി.മുകുന്ദന്‍,സ്റ്റാഫ്‌ പ്രധിനിധികളായ ശ്രീ ജി.രാജേഷ്‌,ശ്രീമതി ലത.ടി.മാമ്പുഴക്കല്‍,പ്രിന്‍സിപ്പല്‍ ദേവിജ,ഹെഡ് മിസ്ട്രെസ്സ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.കുട്ടികളുടെ വിവിധ യിനം കലാപരുപാടികള്‍ ചടങ്ങിനു മിഴിവേകി.

മധുരം മലയാളം-2013

വാഴൂര്‍ എസ്സ്.വി.ആര്‍ വി.എന്‍.എസ്സ്.എസ്സ്. ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം ന്‍റെ ആഭിമുഖ്യത്തില്‍ മധുരം മലയാളം പദ്ധതി ഉദ്ഘാടനം ചെയ്തു.മാതൃഭൂമിയും പഠനം പൂര്‍ത്തിയാക്കിയ നാഷണല്‍ സര്‍വീസ് സ്കീം വിദ്യാര്‍ഥികളും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.പി.ടി.എ.പ്രസിഡണ്ട്‌ ശ്രീ രവീന്ദ്രനാഥ് അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ശ്രീ ജി.രാജേഷ്‌.പ്രിന്‍സിപ്പല്‍ ദേവിജ,ഹരികൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

വായനാ വാരം

വാഴൂര്‍ എസ്‌.വി.ആര്‍ . വി.എന്‍.എസ്സ്എസ്സ്. ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം ന്‍റെ നേതൃത്വത്തില്‍ വായനാ വാര ആചരണത്തിന്‍റെ ഉദ്ഘാടനം,കാഞ്ഞരപ്പള്ളി എസ്സ്.ഡി.കോളേജ്‌ റിട്ട:പ്രോഫോസ്സര്‍ എം.സി.മാത്യു 19/6/2013 ല്‍നിര്‍വഹിച്ചു.വാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജോസ് ചെറിയാന്‍ ,പി.റ്റി.എ.പ്രസിഡണ്ട് ശ്രീ രവീന്ദ്രന്‍ നായര്‍ പ്രിന്‍സിപ്പല്‍ ബി.ദേവിജ,കെ.ജി ഹരികൃഷ്ണന്‍,ജി.രാജേഷ്‌ സ്കൂള്‍ ഹെട്മിസ്ട്രെസ്സ് തുടങ്ങിയവര്‍ പക്കെടുത്തു.