കവിത :ഹരികൃഷ്ണന്‍ ( HSST .മലയാളം )
അയോധ്യാ വിധി !!!
എന്താകും !!
എങ്ങനെയാവും ?
"ആരും സംയമനം കൈവിടരുത് "
"സൗഹാ ര്‍ദ്ധം നമ്മുടെ സിദ്ധിയാണ് "
അറിയുപ്പുകള്‍ കണ്ടു പലരും
അന്വേഷിച്ചു :എന്താ കാര്യം
പതിവില്ലാത്ത സ്നേഹം ,സാഹോദര്യം ?
അശ്ലീലം പറഞ്ഞു നടന്നവര്‍ പൂജാരിയെപോലെ
ആര് ആര്‍ക്കുവേണ്ടിയാണെന്ന്
ആരും ചോദിച്ചില്ല
വിജ്ഞാനം വിളംബുന്നവരും കഴിക്കുന്നവരും
വിദ്യാലയം വിട്ടു നേരത്തെ .
കസേരകള്‍ അപരാഹ്നതിനു മുന്‍പേ ഒഴിഞ്ഞു .
മാധ്യമങ്ങള്‍ ചര്‍ച്ചയില്ലെന്ന് വരമൊഴി നല്‍കി
ചര്‍ച്ച ചെയ്തു കൊണ്ടേയിരുന്നു
സാംസ്കാരിക നഗരത്തില്‍ താമസമാക്കിയ
ചരിത്രാധ്യാപിക ചരിത്ര ബോധം കൊണ്ട്
എന്നാല്‍ ,കലാപങ്ങള്‍ സ്വപ്നം കണ്ടു
തിരുവതാംകൂറില്‍ നിന്നും വിധിക്കുമുബേ വീട്ടിലെത്തി .
പാവം !രണ്ടു ദിവസത്തെ
ശമ്പളമില്ലാത്ത അവധിയായി അവരുടെ വിധി .
ഗുണപാഠം :
ചരിത്രം പലപ്പോഴും ഒരു ഉപജീവന മാര്‍ഗം മാത്രമാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ