***********WE CONGRATULATE ALPHA BABU WHO GOT A+ FOR ALL SUBJECTS ***********

ഗാന്ധി ജയന്തി

കെ.ജി .ഹരികൃഷ്ണന്‍ 
സ്റ്റാഫ്‌ മീറ്റിങ്ങില്‍  അധ്യാപകര്‍    ആലോചിച്ചു :
ഗാന്ധിജയന്തി  നമുക്കും.
പ്രധാനാധ്യാപകന്‍   സര്‍ക്കുലര്‍   വായിച്ചു
"നമുക്കും കേമമായി ആഘോഷിക്കണം
സാമൂഹ്യ പ്രവര്‍ത്തകനായ അധ്യാപകന്‍   തീരുമാനിച്ചു ,കുട്ടികള്‍ക്ക്   നോട്ടിസും വായിച്ചു.
ഗാന്ധിജയന്തി;
ബിവറേജസ്‌ കോര്‍പ്പറേഷനു അവധിയായതിനാല്‍  വീട്ടിലിരുന്നു ബോറടിച്ച ഏതാനും അധ്യാപകര്‍  സ്കൂളില്‍ എത്തി .
 പാട്യ പദ്ധതിയുടെ അവ്യക്തകള്‍ ക്കിടയിലും  നിഷ്കളങ്ക്ത നഷ്ടപ്പെടാത്ത ഏതാനും  കിടാങ്ങളും .
പ്രധാന അധ്യാപകന് പ്രധാനപ്പെട്ട എന്തോ സംഗതി ,അദ്ദേഹം എത്തിയില്ല .
സാമുഹിക പ്രവര്‍ത്തകന്‍  സ്ഥലത്തെ ക്ലബ്ബിന്റെ ആഘോഷത്തില്‍   പ്രസംഗിക്കാന്‍ പോയി
കുഴപ്പമില്ലെടാ ,ഗാന്ധി ദൈവമലെല്ലോ ,അദ്ദേഹം കൊപിക്കയില്ലല്ലോ .
കുടുംബത്തിനു ദോഷമൊന്നും വരുത്തില്ല 
വന്നാല്‍ തന്നെ നമുക്ക്  അമൃതാനന്ദമയി ദേവി ഉണ്ടെല്ലോ ,
ഇപ്പോള്‍ സാക്ഷാല്‍ അല്‍ഫോന്‍സാമ്മയും . 

1 അഭിപ്രായം:

  1. “ബിവറേജസ്‌ കോര്‍പ്പറേഷനു അവധിയായതിനാല്‍ വീട്ടിലിരുന്നു ബോറടിച്ച ഏതാനും അധ്യാപകര്‍ സ്കൂളില്‍ എത്തി .......
    ഗാന്ധി ദൈവമല്ലല്ലോ, കുടുംബത്തിനു ദോഷമൊന്നും വരുത്തില്ലല്ലോ, വന്നാല്‍ തന്നെ....“
    സത്യം സത്യമായി കാണുന്ന കണ്ണുകള്‍ക്ക് എന്നുമീ സത്യസന്ധത് ഉണ്ടായിരിക്കട്ടെ.
    രാജാവു നഗ്നനാണെന്നു പറയുന്ന കുട്ടിയുടെ നിഷ്കളങ്കമായ ആര്‍ജ്ജവവും എന്നുമുണ്ടായിരിക്കട്ടെ.
    ഇനിയുമെഴുതൂ ഹരികൃഷ്ണാ.. പ്രസംഗവും നിര്‍ത്തണ്ട.

    മറുപടിഇല്ലാതാക്കൂ