കൗമാര പ്രായക്കാരുടെ മാനസിക പ്രശ്ങ്ങള്‍ക്ക് ഒരു വഴികാട്ടിയായി പ്രവര്‍ത്തിക്കാന്‍ കേരള സര്‍ക്കാരും ഹയര്‍ സെക്കന്ററി വിഭാഗവും ചേര്‍ന്ന് കേരളത്തിലെ തിരഞ്ഞെടുക്കപെട്ട ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ അനുവദിച്ച "സൗഹൃതാ " ക്ലബ്ബിന്റെ യുണിറ്റ് ഉത്ഘാടനം വാഴൂര്‍ എസ്.വി .ആര്‍ .വി .എന്‍.എസ്.എസ്.ഹയര്‍ സെക്കന്ററി സ്കൂളില്‍ ഇന്ന് നടന്നു.കോട്ടയം ജില്ല പഞ്ചായത്ത് വികസന സ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ ടി.കെ.സുരേഷ് കുമാര്‍ സ്കൂള്‍ യുണിറ്റിന്റെ ഉത്ഘാടനം നിര്‍വഹിച്ചു.സ്കൂള്‍ പ.ടി.എ .അഗം ശ്രീ ശിവരാമ പണിക്കര്‍ അധ്യക്ഷനായ യോഗത്തില്‍ വാഴൂര്‍ കോളേജ് ഇക്കണോമിക്സ് വിഭാഗം മുന്‍ മേധാവി പ്രൊഫ്:പുഷ്കലാ ദേവി ടീച്ചര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ് എടുത്തു.സ്കൂള്‍ പ്രിന്‍സിപ്പല്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ സൗഹൃദ ക്ലബ് കണ്‍വീനെര്‍ ശ്രീമതി ആര്‍ . അമ്പിളി ക്ലബ്ബിന്റെ പ്രവര്‍ത്തന ഉദ്ദേശം വിശദമാക്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ